കടമ്മനിട്ട : വിശ്വകർമ സർവീസ് സൊസൈറ്റി 78-ാം നമ്പർ ശാഖയുെട ആഭിമുഖ്യത്തിൽ വിശ്വകർമദിനം ആചരിച്ചു. ശാഖാ പ്രസിഡന്റ് ടി.എസ്.വിശ്വനാഥനാചാരി പതാക ഉയർത്തി. ടി.രാജൻ വിശ്വകർമദിന സന്ദേശം നൽകി. വിശ്വകർമ പ്രാർഥനയും കുട്ടികൾക്ക് മധുരപലഹാര വിതരണവും നടത്തി. കെ.കെ.വിശാഖ്, ടി.എൽ.വിജയലക്ഷ്മി, എൽ.ഗണേശൻ എന്നിവർ സംസാരിച്ചു.