റാന്നി : വെച്ചൂച്ചിറ, നാറാണംമൂഴി കുടുംബാരോഗ്യകേന്ദ്രങ്ങളുടെ ഉദ്ഘാടനം ആരോഗ്യവകുപ്പുമന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. കുടുംബാരോഗ്യകേന്ദ്രങ്ങൾ നാടിന്‌ സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ.ജെയിംസ്, ബീനാ ജോബി എന്നിവർ രണ്ടിടത്തായി നടന്ന യോഗങ്ങളിൽ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം ജെസി അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സതീഷ് കെ.പണിക്കർ, ജേക്കബ് സ്റ്റീഫൻ, ഗ്രേസി തോമസ്, മാത്യു കാനാട്ട്, മെഡിക്കൽ ഓഫീസർമാരായ ആശിഷ് പണിക്കർ, എം.എസ്.സുജ, വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ, സിറിയക് തോമസ്, ആർ.വരദരാജൻ, മോഹൻരാജ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.