കോഴഞ്ചേരി : കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയെത്തുടർന്ന് കോഴഞ്ചേരിയുടെ താഴ്ന്നപ്രദേശങ്ങൾ ഇരുട്ടിലായിട്ടു മൂന്നുദിവസം കഴിഞ്ഞു. നദി കരകവിഞ്ഞു വെള്ളംകയറിയതോടെയാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്.

ഒട്ടുമിക്ക സ്ഥലങ്ങളിലും വൈദ്യുതിവകുപ്പ് ട്രാൻസ്‌ഫോർമർ സ്ഥാപിച്ചിരിക്കുന്നത് ജീവനക്കാർക്ക് അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള സൗകര്യാർത്ഥം റോഡ് നിരപ്പിൽനിന്ന് അഞ്ചടിയിലധികം വരാത്ത ഉയരത്തിലാണ്.

ഒരാഴ്ചയായിപെയ്യുന്ന കനത്തമഴമൂലം ആറന്മുള പഞ്ചായത്തിലെ ആറന്മുള അയ്യൻകോയിക്കൽ ജങ്‌ഷൻ, കട്ടിരിക്കൽ ഭാഗം, തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ കട്ടേപ്പുറം, പാലയ്ക്കാട്ട് ചിറ, വെള്ളങ്ങൂർ, അയിരൂർ പഞ്ചായത്തിലെ തീയാടിക്കൽ റോഡിലെ സ്‌റ്റേഡിയം ഭാഗം, മല്ലപ്പുഴശേരി പഞ്ചായത്തിലെ കുറുന്താർ, പന്നിവേലിച്ചിറ, കോയിപ്രം പഞ്ചായത്തിലെ ഉള്ളൂർച്ചിറ, കുന്നം, പൂവത്തൂർ, കോഴഞ്ചേരി പഞ്ചായത്തിലെ കീഴുകര, വഞ്ചിത്ര എന്നിവടങ്ങളിലെ ട്രാൻസ്‌ഫോർമറുകളിലെ വൈദ്യുതി വിച്ഛേദിച്ചിരിക്കുന്നതിനാൽ ഈ പ്രദേശങ്ങൾ ദിവസങ്ങളായി ഇരുട്ടിലാണ്.