റാന്നി : ജണ്ടായിക്കൽ കരിമ്പനാംകുഴിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. തിരുവനന്തപുരം അട്ടക്കുളങ്ങര ശ്രീശൈലത്തിൽ അനീഷ് (27), നാലാഞ്ചിറ ശ്രീസദനത്തിൽ റെജിൽ (41) എന്നിവർക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ വടശ്ശേരിക്കരയിൽ നിന്ന് റാന്നി ഭാഗത്തേക്ക് വരുംവഴി കരിമ്പനാംകുഴി കുരിശടിക്ക് സമീപമുള്ള വളവിലാണ് അപകടമുണ്ടായത്.