കൊടുമൺ : കൊടുമൺ വടക്കേക്കര സജുവിന്റെ 84 മൂട് ചേനയും 15 മൂട് വാഴയും കാട്ടുപന്നികൾ കഴിഞ്ഞ ദിവസം നശിപ്പിച്ചു.

കൊടുമണ്ണിലും പരിസരങ്ങളിലും വ്യാപകമായി കാട്ടുപന്നികൾ കൃഷി നശിപ്പിക്കുകയാണ്. ചീനി, ചേന, കാച്ചിൽ, വാഴ, കൈത, തെങ്ങ് തുടങ്ങി എല്ലാ വിളകൾക്കും നാശം വരുത്തുന്നത് പതിവായി.