കരുവാറ്റ : ഇണ്ടളൻകാവ് മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ ഉത്സവവും ക്ഷേത്രസമർപ്പണവും 20മുതൽ 25വരെ നടക്കും. 20-ന് വൈകീട്ട് 5.30-ന് ആചാര്യവരണം.

21മുതൽ 24വരെ എല്ലാ ദിവസവും രാവിലെ 7.30-ന് ഗണപതിഹോമം, മുളപൂജ. 21-ന് രാവിലെ 7.30മുതൽ മൃത്യുഞ്ജയഹോമം, വൈകീട്ട് 5.30-ന് ബിംബപരിഗ്രഹം. 22-ന് രാവിലെ 7.30-ന് നവഗ്രഹ പൂജ. 23-ന് രാവിലെ 7.30-ന് സുകൃത ഹോമം. 24-ന് 7.30-ന് ശയ്യാപൂജ, മണ്ഡലപൂജ.25-ന് രാവിലെ 5.30മുതൽ പ്രതിഷ്ഠാ പൂർവാംഗ ക്രിയകൾ, ബിംബ കലശാദി എഴുന്നള്ളത്ത്. 7.30-നും 8.30-നും മധ്യേ ശിവലിംഗ പ്രതിഷ്ഠയും പാർവതീദേവി പ്രതിഷ്ഠയും. ക്ഷേത്രം തന്ത്രി കുളക്കട നമ്പിമഠത്തിൽ രമേശ് ഭാനുഭാനു പണ്ടാരത്തിൽ മുഖ്യകാർമികത്വം നൽകും.

ഉപദേവതകളുടെ പ്രതിഷ്ഠയും നടക്കും. 10-ന് ക്ഷേത്രസമർപ്പണം, ഉച്ചയ്ക്ക് 12-ന് അന്നദാനം, രാത്രി എട്ടിന് നൃത്തരാവ്.