ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിലെ പടിഞ്ഞാറെ ഗോപുരം പണിക്കായുള്ള തേക്കുതടി ഉരുപ്പടികൾ എത്തിച്ചു. വ്യാഴാഴ്ച വൈകീട്ട് ദീപാരാധനസമയത്താണ് പൊൻകുന്നത്തുനിന്ന് ഉരുപ്പടികളുമായി വാഹനമെത്തിയത്.

പുത്തരിയാലിനു സമീപത്തുനിന്ന് വാദ്യമേളങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ സ്വീകരിച്ചു. പതിനെട്ടാംപടിയിൽ നിലവിളക്കും നിറപറയും വെച്ച് എതിരേറ്റു.

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പദ്മകുമാർ, കമ്മിഷണർ എസ്.അജിത് കുമാർ, അഡ്മിനിസ്ട്രേറ്റീവ്‌ ഒാഫീസർ ജി.ബിനു, ഉപദേശകസമിതി പ്രസിഡന്റ് എൻ.എസ്.രാജേന്ദ്രബാബു, സെക്രട്ടറി കെ.പി.അശോകൻ, കൺവീനർ മനോജ് മാധവശ്ശേരി, വൈസ് പ്രസിഡന്റ് രാധാമണിയമ്മ, വേണുഗോപാൽ പനവേലിൽ, ഗോപാലകൃഷ്ണൻ നായർ, പദ്മ, ജയശ്രീ എന്നിവർ പങ്കെടുത്തു. എട്ട് വർഷമായി തകർന്നുകിടക്കുന്ന ഗോപുരത്തെപ്പറ്റി മാതൃഭൂമി നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.