മല്ലപ്പള്ളി : കെ.പി.എം.എസ്. മല്ലപ്പള്ളി യൂണിയൻ ഓഫീസ് ഉദ്‌ഘാടനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അനിൽ ബെഞ്ചമൺപാറ നിർവഹിച്ചു.

യൂണിയൻ പ്രസിഡന്റ്‌ ആർ.രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം പി.കെ.പൊന്നപ്പൻ, യൂണിയൻ സെക്രട്ടറി മനോജ്‌ കുമാരസ്വാമി, യൂണിയൻ ഖജാൻജി വി.കെ.സുരേന്ദ്രൻ, യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി കെ.പി.രാജപ്പൻ, യൂണിയൻ വൈസ് പ്രസിഡന്റുമാരായ എം.എസ്.സുജാത, ഒ.പി.ശശി, സുജാ സത്യൻ എന്നിവർ പ്രസംഗിച്ചു.