തിരുവല്ല : കുറ്റപ്പുഴ ജെ.പി.നഗറിൽ പുത്തൻപുരയിൽ അനി ജോണിന്റെ കിണർ ഇടിഞ്ഞുതാണു. വ്യാഴാഴ്ച രാവിലെ ആറരയോടെ ആയിരുന്നു സംഭവം. ഭയാനകമായ ശബ്ദത്തോടെ കിണർ ഇടിഞ്ഞു താഴുകയായിരുന്നുവെന്ന് അനി ജോൺ പറഞ്ഞു.

ഉറക്കത്തിലായിരുന്ന വീട്ടുകാർ ശബ്ദംകേട്ടാണ് ഉണർന്നത്. കനത്തമഴയ്ക്കിടെയാണ് സംഭവം. മുപ്പത്തഞ്ച് അടിയോളം താഴ്ചയുള്ള കിണറാണ് ഇടിഞ്ഞു താഴ്‌ന്നത്. ആൾമറയടക്കം കിണറ്റിൽവീണു.