പന്നിവിഴ : കേരള സർക്കാർ സംരംഭമായ മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ, സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ എന്നിവ ഉത്പ്പാദിപ്പിക്കുന്ന ചിക്കൻ, ബീഫ്, പോർക്ക് എന്നിവയുടെ വിൽപ്പനകേന്ദ്രം പന്നിവിഴ സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. പന്നിവിഴയിലെ ബാങ്ക് ഹെഡ് ഓഫീസിനു സമീപമാണ് കേന്ദ്രം. വെറ്ററിനറി സർജൻമാരുടെ മേൽനോട്ടത്തിൽ ശാസ്ത്രീയമായി സംസ്കരിച്ചെടുക്കുന്നതും പാർശ്വഫലങ്ങൾ ഇല്ലാത്തതും ഹോർമോൺ രഹിതവുമായ ഇറച്ചികൾ ഇവിടെനിന്ന് ലഭിക്കും.

കോഴി, കാള, പോത്ത്, താറാവ്, പന്നി എന്നിവയുടെ ഇറച്ചിയും ചിക്കൻ കട്‌ലറ്റ്, ചിക്കൻ സോസേജ് എന്നിവയുമാണ് ലഭിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് സി.സുരേഷ് ബാബു അധ്യക്ഷനായി. അടൂർ സഹകരണ അസി.രജിസ്ട്രാർ നസീർ, കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ രജുകുമാർ, ബാങ്ക് സെക്രട്ടറി എം.ജെ.ബാബു, ജനാർദന കുറുപ്പ്, എൻ.സേതു കുമാരൻ നായർ, ജി.ശിവരാമപിള്ള, ബോബി മാത്തുണ്ണി എന്നിവർ പങ്കെടുത്തു.