സീതത്തോട് : ദേശീയ ആരോഗ്യ സന്നദ്ധസേവന പ്രവർത്തനത്തിന്റെ ഭാഗമായി ഹെൽത്ത് െവാളന്റിയർമാർക്കായി ബി.ജെ.പി. ശിൽപ്പശാലയും പരിശീലനവും നടത്തി.

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സീതത്തോട്, ചിറ്റാർ പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത വൊളന്റിയർമാർക്കായിരുന്നു പരിശീലനം. കോവിഡ് മൂന്നാം തരംഗം ഉണ്ടായാൽ പ്രതിരോധിക്കുന്നതിനുള്ള കർമ്മപദ്ധതിയും തയ്യാറാക്കി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.വി.ബോസിന്റെ അധ്യക്ഷതയിൽ നിയോജകമണ്ഡലം പ്രസിഡന്റ് ജി.മനോജ് ഉദ്ഘാടനം ചെയ്തു.

സീതത്തോട് മണ്ഡലം പ്രസിഡന്റ് വേണുഗോപാലപിള്ള, അനിൽകുമാർ, പി.കെ.ശശി, തങ്കമണി എന്നിവർ പ്രസംഗിച്ചു.