പള്ളിക്കൽ : ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ മുഖേന നടപ്പാക്കിയ ആട് ഗ്രാമം പദ്ധതിയിൽ നടന്ന അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. കെ.പി.സി.സി. നിർവാഹക സമിതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വാഴുവേലിൽ രാധാകൃഷ്ണൻ അധ്യക്ഷനായി. എം.ജി.കണ്ണൻ, വിമൽ കൈതക്കൽ, തോട്ടുവ പി.മുരളി, മുണ്ടപ്പള്ളി സുഭാഷ്, രതീഷ് സദാനന്ദൻ, ആർ.ശിവപ്രസാദ്, എം.ആർ.ഗോപകുമാർ, അഡ്വ.അപ്പു, രവികുമാർ, മാറോട്ട് സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.