മല്ലപ്പള്ളി : കനത്ത മഴയിൽ തോടുകൾ കരകവിഞ്ഞു. ചുങ്കപ്പാറ അടക്കമുള്ള സ്ഥലങ്ങളിലെ വീടുകളും കടകളും വെള്ളത്തിലായി. ഊരുകുഴി തോട്ടിൽനിന്ന് ചുങ്കപ്പാറയിലെ 18 കടകളിൽ വെള്ളംകയറി. ഫ്രിഡ്ജ് അടക്കമുള്ള സാധനങ്ങൾ നശിച്ചു.

തോട്ടിലേക്ക് ഇറക്കി വശങ്ങളിലെ വസ്തു ഉടമകൾ സ്ഥലം കൈയേറിയതും പാടങ്ങൾ നികത്തിയെടുത്തതും കാരണം പലയിടത്തും മഴവെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കയാണ്.

നെടുങ്ങാടപ്പള്ളി-ചെങ്ങരൂർ ഭാഗത്ത് പനയമ്പാല, എഴുമറ്റൂർ-വേങ്ങഴ-പടുതോട് മേഖലയിലെ പാറത്തോട്, തെള്ളിയൂർ-വെണ്ണിക്കുളം വലിയതോട് എന്നിവയും കരകവിഞ്ഞു.