മുറിഞ്ഞകൽ : പുതിയ ക്വാറിക്കായി ശ്രമം നടക്കുന്ന മുറിഞ്ഞകൽ-അതിരുങ്കൽ റോഡിൽ കല്ലുവിള ഭാഗത്ത് മണ്ണിടിച്ചിൽ. മണിക്കൂറുകളോളം മുറിഞ്ഞകൽ-അതിരുങ്കൽ റോഡിൽ ഗതാഗതതടസ്സമുണ്ടായി. കല്ലുവിള ഭാഗത്ത് ക്വാറിക്കായി നടപടി തുടങ്ങിയപ്പോൾ ഇവിടെ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നു. ഏറ്റവും തിരക്കേറിയ റോഡിലേക്ക് മണ്ണിടിച്ചിൽ ഉണ്ടായ സമയത്ത് തന്നെ രണ്ട് വാഹനങ്ങൾ ഇതുവഴിപോയെങ്കിലും അപകടമുണ്ടായില്ല.