പത്തനംതിട്ട : കനത്ത മഴയിൽ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിലെ ഗാരേജിൽ വെള്ളംകയറി. അവിടെ സൂക്ഷിച്ചിരുന്ന ഉപകരണങ്ങൾ മുഴുവൻ വെള്ളത്തിലായി. ഉപകരണങ്ങളിൽ ചിലത് വെള്ളംകയറി നശിച്ചിട്ടുമുണ്ട്. ഇതേത്തുടർന്ന് ബസുകൾ ഗാരേജിൽനിന്ന്‌ മാറ്റി. ഗാരേജിനെക്കാൾ ഉയർത്തിയാണ് യാർഡ് നിർമിച്ചിട്ടുള്ളത്. യാർഡ് നിർമാണത്തിലെ അപാകവും വെള്ളംകയറാൻ ഇടയാക്കി. യാർഡ് മണ്ണിട്ട് ഉയർത്തിയപ്പോൾ ഗാരേജ് താഴ്‌ന്ന ഭാഗത്തായി.