പുല്ലാട് : ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത 35 വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി.

കോവിഡ് മൂലം ഓൺലൈൻ പഠനം വ്യാപകമായതോടെ സ്മാർട്ട് ഫോണുകൾ ഇല്ലാതെ ബുദ്ധിമുട്ടിയ വിവേകാനന്ദ ഹൈസ്‌കൂളിലെ കുട്ടികൾക്ക് അധ്യാപകരും, അനധ്യാപകരും, പൂർവ അധ്യാപക-വിദ്യാർഥികളും പ്രൊഫ. പി.ജെ.കുര്യൻ ചെയർമാനായുള്ള രാജീവ് ഗാന്ധി ഗുഡ്‌വിൽ ചാരിറ്റബിൾ ട്രസ്‌റ്റും ചേർന്ന് സമാഹരിച്ച ഫോണുകൾ സ്‌കൂൾ എസ്.പി.സി.യൂണിറ്റിന്റെ സഹകരണത്തോടെയാണ് കുട്ടികൾക്ക് നൽകിയത്.

വിതരണോദ്ഘാടനം എസ്.പി.സി. ജില്ലാ നോഡൽ ഓഫീസർ ആർ.പ്രദീപ് കുമാർ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ്‌. കെ.ജി. അശോകൻ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ എസ്.രമേഷ്, കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ്‌ സി.ജി.ആശ, വാർഡ് അംഗം സോണി കുന്നപ്പുഴ, പുല്ലാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ അനീഷ് വരിക്കണ്ണാമല, പി.ടി.എ. വൈസ് പ്രസിഡന്റ്‌ പി.ജി.അനിൽകുമാർ, സി.പി.ഒ. മാരായ എൻ.ആർ. അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.