പെരിങ്ങര : മേപ്രാലിൽ ബൈക്കുകളിൽനിന്ന്‌ ഇന്ധനമോഷണം. ഇമ്മാനുവേൽ മാർത്തോമ്മ പള്ളി, ചർച്ച് ഓഫ് ഗോഡ്, പഴയ ഷാപ്പുപടി എന്നിവയ്ക്ക് സമീപവും കൂരച്ചാലിലുമുള്ള വീടുകളുടെ പോർച്ചുകളിൽ ഇരിക്കുന്ന വാഹനങ്ങളിൽനിന്നാണ് പെട്രോൾ മോഷണം പല ദിവസങ്ങളിലായി നടന്നത്.

മാർത്തോമ പള്ളിക്ക് സമീപത്തെ വീട്ടിൽനിന്ന്‌ സൈക്കിളും മോഷണംപോയി. വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തിയാണ് മോഷണം നടത്തുന്നത്. രാത്രി പെയ്യുന്ന മഴയും മോഷ്ടാക്കൾക്ക് തുണയാകുന്നു. കൂരച്ചാൽ പാലത്തിനു തെക്കുവശം പുളിക്കീഴ് പോലീസും വടക്കുവശം തിരുവല്ല പോലീസുമാണ്. സ്റ്റേഷൻ അതിർത്തിപ്രദേശമായതിനാൽ പലപ്പോഴും പോലീസിന്റെ ശ്രദ്ധ പതിയാറില്ല.