മുറിഞ്ഞകൽ : മൊട്ടപ്പാറ മലനട പരബ്രഹ്മ മൂർത്തി ക്ഷേത്രത്തിലെ ഉപദേശ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ മഴക്കാല പൂർവ ശുചീകരണവും, കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തംഗം ജ്യോതിശ്രീ നിർവഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് മനീഷ് മനോഹരൻ അധ്യക്ഷത വഹിച്ചു. അനിൽ ദർശന, വിജയകുമാർ, സുനിൽ ശിവദാസൻ, ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.