പത്തനംതിട്ട : എസ്.ഡി.പി.ഐ.യും, ബി.ജെ.പിയുമായുള്ള സി.പി.എമ്മിന്റെ തദ്ദേശ സ്വയംഭരണസ്ഥാപന കൂട്ടുകെട്ട് ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കുമെന്ന് യു.ഡി.എഫ്. സംസ്ഥാന കൺവീനർ എം.എം.ഹസൻ. യു.ഡി.എഫ്. ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്റെ നേതൃത്തിൽ സി.പി.എം. അണിഞ്ഞിരിക്കുന്നത് മതേതരത്വ മുഖംമൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്. ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസ് അധ്യക്ഷത വഹിച്ചു.

ഡി.സി.സി. പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, യു.ഡി.എഫ്. ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. കെ. ശിവദാസൻ നായർ, ഡി.സി.സി. മുൻ പ്രസിഡൻറുമാരായ പി.മോഹൻരാജ്, ബാബു ജോർജ്, കെ.പി.സി.സി. സെക്രട്ടറി റിങ്കു ചെറിയാൻ, മാലേത്ത് സരളാദേവി, ശശിധരൻപിള്ള, ടി.എം. ഹമീദ് എന്നിവർ പ്രസംഗിച്ചു.