ഏഴംകുളം : പങ്കാളിത്ത വികസനം എന്ന വിഷയത്തെ ആസ്പദമാക്കി കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ഏഴംകുളം മേഖലാ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. കേരള കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കില മുൻ ഫാക്കൽറ്റി അജിത്ത്കുമാർ വിഷയാവതരണം നടത്തി. മേഖലാ പ്രസിഡന്റ് ടി.ആർ.കൃഷ്ണൻ അധ്യക്ഷനായി. യൂണിയൻ കൊടുമൺ ഏരിയാ സെക്രട്ടറി എസ്.സി.ബോസ്, ബാലകൃഷ്ണൻ നായർ, രജിതാ െജയ്സൺ എന്നിവർ പങ്കെടുത്തു