പന്തളം : നഗരസഭയിലെ ഭരണം അട്ടിമറിക്കുവാനും, ഭരണ സ്തംഭനമുണ്ടാക്കുവാനും സർക്കാരും സി.പി.എമ്മും ശ്രമിക്കുന്നുവെന്ന ചെയർപേഴ്‌സന്റെ പ്രസ്താവന ബാലിശമാണെന്ന് എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് ലസിതാ നായർ പറഞ്ഞു. നഗരസഭയിൽ കേവല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന ബി.ജെ.പി. ഭരണസമിതി കെടുകാര്യസ്ഥതയുടേയും, അഴിമതിയുടേയും പിടിപ്പുകേടിന്റെയും പര്യായമായി മാറിയിരിക്കുകയാണെന്നും ലസിതാനായർ പറഞ്ഞു.