പന്തളം : ബാലഗോകുലം ജില്ലാ സമ്മേളനം കാവാലം ശ്രീകുമാർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി.രാജേഷ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പന്തളം ഉണ്ണിക്കൃഷ്ണൻ, കാര്യദർശി ശരവൺ ആർ.നാഥ്, സംസ്ഥന കാര്യദർശി സി.അജിത്ത്, ശബരിഗിരി മേഖലാ സഹകാര്യദർശി കെ.സി.വിജയമോഹനൻ, സംസ്ഥാന ഉപാധ്യക്ഷൻ വി.ജെ.രാജ്‌മോഹൻ, സംസ്ഥാന കാര്യദർശി കെ.ബൈജുലാൽ, മേഖലാ അധ്യക്ഷൻ കെ.ഹരീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഭാരവാഹികളായി പന്തളം ഉണ്ണിക്കൃഷ്ണൻ (രക്ഷാ.), ജി.രാജേഷ് (പ്രസി.), ജി.ഗോപിനാഥൻ, വത്സലകുമാരി (വൈസ്‌ പ്രസി.), ശരവൺ ആർ.നാഥ് (സെക്ര.), ആർ.കൃഷ്ണകുമാർ (സംഘടനാ കാര്യദർശി), എൻ.ആർ.ശ്രീനിവാസൻ(ഖജാ.) റാണി ജഗ്ഗീഷ്(ഭഗിനീ പ്രമുഖ്), സേതു ഗോവിന്ദ്, ഡോ. രമാദേവി(സമിതിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.