തിരുവല്ല : വനംകൊള്ളയിൽ പ്രതിഷേധിച്ച് ബി.ജെ.പി. തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി ബുധനാഴ്ച സമരം നടത്തും. രാവിലെ 10-ന് റവന്യൂ ഓഫീസുകൾക്ക് മുന്നിലാണ്‌ സമരം. റവന്യൂ ഡിവഷൻ ഓഫീസ് പടിക്കൽ നടക്കുന്ന നിയോജകമണ്ഡല ധർണ ദേശീയ സമിതി അംഗം കെ.ആർ.പ്രതാപചന്ദ്ര വർമ ഉദ്ഘാടനം ചെയ്യും.