എലിയറയ്ക്കൽ : ഇ.എം.എസ്. ചാരിറ്റബിൾ സൊസൈറ്റി ആരംഭിച്ച സ്നേഹാലയത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

പി.ജെ.അജയകുമാർ കിടപ്പുരോഗികളുടെ അപേക്ഷ സ്വീകരിച്ചു. രോഗികൾക്കുള്ള കിറ്റുകൾ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മാ മറിയം റോയി വിതരണം ചെയ്തു.

സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, പി.വി.ഹർഷകുമാർ, പി.എൻ.ശശിധരൻ നായർ, പി.എസ്.മോഹനൻ, റോജി ഏബ്രഹാം, തുളസീമണിയമ്മ എന്നിവർ പ്രസംഗിച്ചു.

നിരാലംബരായ 20 കിടപ്പുരോഗികളെ പരിചരിക്കാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.