പറക്കോട് : ഏഴംകുളം ദേവീക്ഷേത്രത്തിന്റെ ഊരാണ്മക്ഷേത്രമായ പറക്കോട് അവറുവേലിൽ ഭദ്രകാളിക്ഷേത്രത്തിലെ അർച്ചനാ മണ്ഡപത്തിന്റെ സമർപ്പണം തന്ത്രി ചെങ്ങന്നൂർ കിഴക്കേ താമരമംഗലത്ത് വാസുദേവൻ മധുസൂദനൻ നമ്പൂതിരി നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് എൻ.ജഗദീശ്വരക്കുറുപ്പ് അധ്യക്ഷനായി.