പത്തനംതിട്ട : യുവമോർച്ച പ്രവർത്തകനെ പോലീസ് വീട് കയറി മർദിച്ചതായി പരാതി. പത്തനംതിട്ട സ്വദേശി രാഹുലിനെ ഡിവൈ.എസ്‍.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് കഴിഞ്ഞദിവസം വീട്ടിലെത്തി മർദിച്ചെന്ന് കാട്ടി യുവമോർച്ച മണ്ഡലം കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്ക്‌ പരാതി നൽകി.

പോലീസുകാർ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റേതോ കേസിലുള്ള പ്രതിക്കുവേണ്ടി അന്വേഷണം നടത്തുന്ന പോലീസ് യുവമോർച്ച പ്രവർത്തകരെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണെന്നാരോപിച്ച് യുവമോർച്ച മുനിസിപ്പൽ കമ്മിറ്റി നടത്തിയ പ്രതിഷേധം മണ്ഡലം പ്രസിഡൻറ് വിപിൻ വാസുദേവ് ഉദ്ഘാടനം ചെയ്തു .