പത്തനംതിട്ട : വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് പുരോഗതി അവലോകനം ചെയ്യാൻ ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ്‌ കമ്മിറ്റിയുടെ (ദിഷ) 2021 വർഷത്തിലെ രണ്ടാം പാദയോഗം ബുധനാഴ്ച 2.30-ന് ആന്റോ ആന്റണി എം.പി.യുടെ അധ്യക്ഷതയിൽ വെർച്ച്വലായി നടത്തും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ പങ്കെടുക്കും.