കോഴഞ്ചേരി : കേരള കർഷക സംഘം ഏരിയാ കമ്മിറ്റി കോഴഞ്ചേരി ഹെഡ് പോസ്‌റ്റോഫീസ് ഉപരോധിച്ചു. ലഖിംപൂർ സംഭവത്തിൽ പ്രതിഷേധിച്ചും, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പട്ടുമാണ് ഉപരോധം നടത്തിയത്. കർഷക സംഘം ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ്‌ റ്റി.പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം. ഏരിയാ സെക്രട്ടറി റ്റി.വി.സ്റ്റാലിൻ, കർഷകസംഘം ഏരിയാ സെക്രട്ടറി ജി.വിജയൻ, സുനിൽ ജി.നെടുമ്പ്രം, റ്റി.എൻ.ചന്ദ്രശേഖരൻ, തോമസ് തമ്പി, സോണി കൊച്ചുതുണ്ടിയിൽ, അനു എം.വർഗീസ് എന്നിവർ പ്രസംഗിച്ചു.