പന്തളം : ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും ആയുധപൂജ നടക്കുന്ന കേന്ദ്രങ്ങളിലും പൂജവെയ്പ്‌ കഴിഞ്ഞു. പൂജയെടുപ്പും വിദ്യാരംഭവും വെള്ളിയാഴ്ച നടക്കും. കോവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് തിരക്കൊഴിവാക്കിയാണ് വിദ്യാരംഭച്ചടങ്ങുകൾ നടത്തുന്നത്. കുട്ടികളെ അക്ഷരമെഴുതിക്കുന്ന കാര്യത്തിലും കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പന്തളം പാട്ടുപുരക്കാവ് സരസ്വതിക്ഷേത്രം നവരാത്രിമണ്ഡപത്തിൽ കരയോഗ യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി പുസ്തകങ്ങൾ മേൽശാന്തി പടിഞ്ഞാറെ മഠം കേശവൻ നമ്പൂതിരിക്കും ശാന്തി, കൊല്ലം സഞ്ജീവിനും നൽകി പൂജവെയ്പ്‌ ചടങ്ങ് നിർവഹിച്ചു. ക്ഷേത്രം ഭാരവാഹികളായ ഐഡിയൽ ശ്രീകുമാർ, മുണ്ടയ്ക്കൽ ശ്രീകുമാർ, എം.കെ.ശൈലജൻ നായർ, ടി.കെ.സതീഷ് കുമാർ, ജനാർദനക്കുറുപ്പ്, രാജൻബാബു, ഹേമചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു .

പന്തളം മഹാദേവർക്ഷേത്രത്തിൽ രാവിലെ എട്ടിന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും.

തട്ടയിൽ ഒരിപ്പുറത്ത് ഭഗവതിക്ഷേത്രത്തിൽ രാവിലെ എട്ടിന് പൂജയെടുപ്പിനുശേഷം സമൂഹ വിദ്യാരംഭം, തുടർന്ന്, കുട്ടികളെ എഴുത്തിനിരുത്തൽ എന്നിവ നടക്കും.

പന്തളം പാലസ് വെൽഫെയർ സൊസൈറ്റിയിൽ രാവിലെ എട്ടിന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും.

കുളനട ഭഗവതിക്ഷേത്രത്തിൽ രാവിലെ എട്ടിന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും.

കൈപ്പുഴ കിഴക്ക് ഗുരുനാഥൻ മുകടി അയ്യപ്പ ഗുരുക്ഷേത്രത്തിൽ രാവിലെ ആറുമണി മുതൽ വിദ്യാരംഭം നടത്തും. അശോകൻ കുളനട ആദ്യക്ഷരമെഴുതിക്കും.