പന്തളം : ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഇടപാടുകാരൻ കൊണ്ടുവന്ന നോട്ടിനൊപ്പം കള്ളനോട്ട്. എസ്.ബി.ഐ. കുരമ്പാല ശാഖയിലാണ് 500ന്റെ 14 വ്യാജ നോട്ടുകൾ കിട്ടിയത്. ബാങ്ക് അധികൃതരുടെ പരാതിയിൽ പന്തളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ നോട്ടിന്റെ ഉറവിടം കണ്ടെത്താനാകൂ എന്ന് പന്തളം എസ്.എച്ച്.ഒ. എസ്.ശ്രീകുമാർ പറഞ്ഞു.