കോഴഞ്ചേരി : കലാ സംഘടനയായ കേരള ആർട്ടിസ്റ്റ് ഫ്രട്ടേർണിറ്റി കോഴഞ്ചേരി മേഖലയുടെ നവരാത്രി ദിനാഘോഷം 15-ന് രാവിലെ 8.30 മുതൽ ചെറുകോൽ കച്ചേരിപ്പടിയിലുള്ള എൻ.എസ്.എസ്. കരയോഗ ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ ചെയർമാൻ റെന്നി വർഗീസ് ഉദ്ഘാടനം ചെയ്യും.

ഗായിക ആഷാ ബെൻ സമാരംഭ കീർത്തനാലാപനം നടത്തും.

അംഗങ്ങളുടെ ഗാനാർച്ചന, നൃത്തനൃത്ത്യങ്ങൾ ഉൾപ്പടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.

വൈകീട്ട് ആറുമുതൽ കോഴഞ്ചേരി മേഖല എക്‌സിക്യൂട്ടീവ് അംഗങ്ങൾ അവതരിപ്പിക്കുന്ന സംഗീതാർച്ചന നടക്കും. മേഖല പ്രസിഡന്റ് കാട്ടൂർ ഹരികുമാർ, സെക്രട്ടറി രാധൻ സരിഗ എന്നിവർ നേതൃത്വം നൽകും.