മല്ലപ്പള്ളി : പാടിമൺ മേലേമണ്ണിൽ പി.ടി.തോമസിന്റെ വീട്ടിൽനിന്ന് അഞ്ചുലിറ്റർ ചാരായവും 130 ലിറ്റർ കോടയും വാറ്റുപകരണങ്ങളും മല്ലപ്പള്ളി എക്‌സൈസ് സംഘം കണ്ടെടുത്തു. 30 ലിറ്റർകൊള്ളുന്ന കന്നാസുകളിലാക്കി കുളിമുറിയിലും മറ്റുമാണ് കോട സൂക്ഷിച്ചിരുന്നത്. പി.ടി.തോമസ് ഒളിവിലാണ്.