പത്തനംതിട്ട : മലയാള നിരൂപണ സാഹിത്യത്തിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു ഡോ. ആർ.ഭദ്രനെന്ന് കവി കുരീപ്പുഴ ശ്രീകുമാർ . ഡോ. ആർ.ഭദ്രൻ ഫൌണ്ടേഷൻ നടത്തിയ ‘ഭദ്ര സ്മൃതി 21’ൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ലൈബ്രറി കൗൗൺസിൽ എക്സിക്യുട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി.നായർ ഉദ്ഘാടനം ചെയ്തു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. ആർ. ഭദ്രൻ അക്ഷരവും രാഷ്ട്രീയവും എന്ന വിഷയത്തിൽ ഡോ. പി.കെ.ഗോപൻ പ്രഭാഷണം നടത്തി. രവിവർമ തമ്പുരാൻ, ഫൗണ്ടേഷൻ പ്രസിഡന്റ് ജെ.എസ്.അനന്തകൃഷ്ണൻ എന്നിവർ അനുസ്മരിച്ചു. പത്തനംതിട്ട എഴുത്തുകൂട്ടവുമായി ചേർന്ന് നടത്തിയ കവിയരങ്ങ് കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.