പത്തനംതിട്ട : ആവേശവും ആഘോഷവും നിറഞ്ഞ ഉത്സവാന്തരീക്ഷത്തിൽ മാസായി േപ്രക്ഷകരും. മുന്നൂെറ്റട്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം തുറന്ന സിനിമാ തിേയറ്ററുകൾക്കുമുന്നിൽ ചലച്ചിത്രപ്രേമികൾ ബുധനാഴ്ച ഒഴുകിയെത്തി. ജില്ലയിൽ പ്രദർശനം നടന്ന വെള്ളിത്തിരകൾക്കുമുന്നിലേക്ക് രാവിലെമുതൽതന്നെ ജനത്തിരക്കനുഭവപ്പെട്ടു.
തമിഴ് സൂപ്പർതാരങ്ങളായ വിജയും വിജയ് സേതുപതിയും ഒന്നിച്ച ‘മാസ്റ്റർ’ ആണ് സിനിമാേപ്രമികൾക്കുമുന്നിലേക്കെത്തിയ ആദ്യചിത്രം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രദർശനശാലകളിൽ പ്രവേശനം. പകുതി സീറ്റുകളിൽമാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. മൂന്നിരട്ടി ആളുകൾ ടിക്കറ്റ് തേടിയെത്തി.
സിനിമയുടെ ആദ്യപ്രദർശനത്തോടനുബന്ധിച്ച് വലിയ കട്ടൗട്ടുകളും പോസ്റ്ററുകളും വഴിനീളെ നിരന്നിരുന്നു.
നടന്ന എല്ലാ ഷോകളിലും നിറഞ്ഞ ആളായിരുന്നുവെന്ന് തിേയറ്ററുടമകൾ പറഞ്ഞു. 500 പേർക്കിരിക്കാവുന്ന കോന്നി ശാന്തിയിൽ 250 പേരെയേ പ്രവേശിപ്പിച്ചുള്ളൂ. പന്തളത്തെ ത്രിലോക് സിനിമാസിലെ രണ്ട് തിയേറ്ററും പ്രവർത്തിച്ചു. 180 സീറ്റുള്ള തിയേറ്ററിൽ 120 സീറ്റുമാത്രമാണ് കാഴ്ചക്കാർക്കായി നൽകിയത്.
തിരുവല്ല ജേക്കബ്‌സിൽ വിജയ്‌യുടെ മാസ്റ്റർ സിനിമ മൂന്ന് ഷോ നടത്തി.
286 സീറ്റുള്ള തിയേറ്ററിൽ കോവിഡ് നിയന്ത്രണം പാലിച്ച് 143 പേർക്കുമാത്രമാണ് ടിക്കറ്റ് നൽകിയത്. ഇവിടെ ആദ്യഷോ വിജയ് ഫാൻസിനുവേണ്ടി ബുക്കുചെയ്തിരുന്നു. അടൂർ സ്മിതയിലും തിരക്കേറി.