പത്തനംതിട്ട : കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള യെല്ലോ, ഓറഞ്ച് അലർട്ടുകൾ നൽകിയിട്ടുണ്ട് .

ജലനിരപ്പ് ഉയരുന്ന പക്ഷം 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി ഏതുസമയത്തും മണിയാർ ബാരേജിന്റെ ഷട്ടറുകൾ 50 സെ.മി. എന്ന തോതിൽ വ്യാഴാഴ്ച രാവിലെ ആറിനുശേഷം ഉയർത്തിയേക്കാം.

ഇതുമൂലം കക്കാട്ടാറിൽ 50 സെ.മി.വരെ ജലനിരപ്പ് ഉയർന്നേക്കാം.

കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാർ, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും ജാഗ്രതാ പുലർത്തണമെന്നും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.