പത്തനംതിട്ട : പഴുതടച്ച പരിശോധന പോലീസ് തുടരുമ്പോൾ ജില്ലയിൽ ജനങ്ങൾ പോലീസുമായി സഹകരിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി. കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ ജില്ലയിൽ കുറഞ്ഞുവരുന്നു. പ്രോട്ടോകോൾ ലംഘനങ്ങൾക്ക് ചൊവ്വാഴ്ച 85 കേസുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്തു. 81 പേരെ അറസ്റ്റ് ചെയ്തു. രണ്ടു വാഹങ്ങൾക്കും മൂന്ന് കടകൾക്കുമെതിരേ നടപടി എടുത്തു.വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞുവന്നത് ലംഘിച്ചതിന് ഒരു കേസ് രജിസ്റ്റർ ചെയ്തു. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 417 പേർക്കെതിരേയും സാമൂഹിക അകലം പാലിക്കാത്തതിന് 138 പേർക്കെതിരേയും പെറ്റിക്കേസ് എടുക്കുകയോ നോട്ടീസ് നൽകുകയോ ചെയ്തു.