പത്തനംതിട്ട : പരിസ്ഥിതി ആഘാത പഠനം നടത്താതെ വൻകിട കോർപ്പറേറ്റുകൾക്ക് വ്യവസായങ്ങൾക്ക് സഹായകരമായ വ്യവസ്ഥകൾ അടങ്ങിയ കരട് ഇ.െഎ.എ. റിപ്പോർട്ട് കേന്ദ്രം പുനഃപരിശോധിക്കണമെന്ന് ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഫിന്നി മുള്ളനിക്കാട് വീഡിയോ കോൺഫറൻസിലൂടെ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. റോബിൻ പി.മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, അഡ്വ. ഗ്രീനി ടി.വർഗീസ്, ഗീവർഗീസ് ബിജി നെല്ലിക്കുന്നത്, ജിതിൻ കൈപ്പട്ടൂർ, റെജി തണ്ണിത്തോട്, ബിജോ ബാബു എന്നിവർ പങ്കെടുത്തു.