റാന്നി : കേരള കോൺഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എം.മാണി അനുസ്മരണസമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് വിക്ടർ ടി.തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. രെജീവ് താമരപ്പള്ളി, സ്മിജു ജേക്കബ്, അജു വളഞ്ഞംതുരുത്തിൽ, എബിൻ തോമസ്, രഘു, റെജി പഴൂർ, കെ.പി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.