അടൂർ: തിരഞ്ഞെടുപ്പ് അങ്കത്തിന് കാഹളം മുഴക്കി അടൂർ നഗരസഭയിൽ സ്ഥാനാർഥികൾ രംഗത്ത്. ചെറിയ തർക്കങ്ങൾക്കൊടുവിൽ സീറ്റ് ഉറപ്പാക്കിയ മത്സരാർഥികൾ തിങ്കളാഴ്ച വൈകീട്ടുതന്നെ ആദ്യഘട്ടമായി പരിചയക്കാരെ കാണുന്നത് ആരംഭിച്ചു. കൂടാതെ സാമൂഹിക മാധ്യമങ്ങൾ വഴിയും പ്രചരണം ആരംഭിച്ചു.

ദിവസങ്ങളായി നടന്നുവരുന്ന ദീർഘ ചർച്ചകൾക്കൊടുവിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ. മുന്നണികൾ ഭൂരിപക്ഷം സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയിലെത്തിയെങ്കിലും പൂർത്തിയാക്കാൻ പറ്റിയിട്ടില്ല. നഗരസഭയിൽ 28 വാർഡുകളാണുള്ളത്. നാല് സീറ്റുകൾ ഒഴികെ മറ്റെല്ലാ സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടുണ്ടെന്ന് എൽ.ഡി.എഫ്. പറയുന്നു യു.ഡി.എഫിന് മൂന്നുസീറ്റുകളാണ് തീരുമാനമാകാനുള്ളത്. എൻ.ഡി.എ.യ്ക്ക് പത്ത് സീറ്റുകളും തീരുമാനിക്കാനുണ്ട്. പൂർണമായ സ്ഥാനാർഥി പ്രഖ്യാപനം ബുധനാഴ്ചയോടുകൂടി ഉണ്ടാകുമെന്നാണ് മൂന്നുമുന്നണിയുടേയും നേതാക്കൾ പറയുന്നത്.

ചർച്ച ചെയ്യപ്പെട്ടതും പ്രഖ്യാപിക്കാത്തതുമായ വീതംെവച്ച സീറ്റുകൾ ചുവടെ:

എൽ.ഡി.എഫ്. : സി.പി.എം.-13, സി.പി.ഐ.-10, എൽ.ഡി.എഫ്. സ്വത-1, കേരള കോൺ (ജോസ്) -3 മറ്റു ഘടകക്ഷകളിൽ ഏതെങ്കിലും ഒരുകക്ഷിക്ക് ഒന്ന്

യു.ഡി.എഫ്. :കോൺഗ്രസ്-23, കേരള കോൺഗ്രസ്-3, മുസ്ലീ ലീഗ്-2

എൻ.ഡി.എ.: ബി.ജെ.പി. സ്ഥാനാർഥികളെ കൂടാതെ ബി.ജെ.ഡി.എസ്. സ്ഥാനാർഥികളും ഇത്തവണ മത്സര രംഗത്തുണ്ടാകും. വാർഡുകൾ കൃത്യമായി വീതം െവച്ചിട്ടില്ല. ബുധനാഴ്ച എല്ലാ സ്ഥാനാർഥികളേയും പ്രഖ്യാപിക്കും.