പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി ഒാക്സിജൻക്ഷാമമുണ്ടായി. രാത്രി പത്തരയോടെയാണ് സ്റ്റോക്ക് തീർന്നത്. ഒാക്സിജൻ ശേഖരം ഇല്ലാതായതോടെ, രാത്രി രോഗികളെ ആശുപത്രിയിൽനിന്ന് മറ്റിടങ്ങളിലേക്ക് മാറ്റിയതായും വിവരമുണ്ട്. ഉപയോഗത്തിന്റെ അളവ് കൂടിയതാണ് ഒാക്സിജൻ ഇല്ലാതെവരാൻ കാരണമെന്ന് ആശുപത്രിവൃത്തങ്ങൾ പറയുന്നു.

പത്തോളം ആംബുലൻസിൽ വിവിധയിടങ്ങളിൽനിന്ന് ഒാക്സിജൻ സിലിൻഡർ എത്തിച്ച് പ്രശ്നത്തിന് താത്കാലികപരിഹാരമുണ്ടാക്കിയെന്നാണ് വിശദീകരണം.