പന്തളം : ജീവനക്കാർക്കെതിരേ ഭരണസമിതി നടത്തുന്ന നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് നഗരസഭാ ഉദ്യോഗസ്ഥർ സൂചനാ പണിമുടക്ക് നടത്തി.

ഉദ്യോഗസ്ഥയ്ക്ക് മെമ്മോ നൽകിയതുൾപ്പെടെയുള്ള നടപടികളാണ് ജീവനക്കാരെ പ്രകോപിതരാക്കിയത്.

എല്ലാ നഗരസഭാ ജീവനക്കാരെയും പങ്കെടുപ്പിച്ച് കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ പന്തളം യൂണിറ്റാണ് പണിമുടക്കിയത്. ജില്ലാ സെക്രട്ടറി എം.പി.വിനോദ്, പന്തളം യൂണിറ്റ് സെക്രട്ടറി എ.സതീഷ് കുമാർ, യൂണിറ്റ് പ്രസിഡന്റ് ഐ.മീര, യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗം എസ്.അനിൽകുമാർ, യൂണിറ്റ് സെക്രട്ടറി ഡി.ബിന്ദു എന്നിവർ പ്രസംഗിച്ചു.

ഭരണസമിതി നിയന്ത്രണങ്ങൾക്കെതിരേ ഉദ്യോഗസ്ഥരുടെ പണിമുടക്ക്

പ്രതിഷേധിച്ച് പ്രതിപക്ഷവും