അടൂർ : നിയന്ത്രണംവിട്ട ലോറി വീടിനു മുകളിലേക്ക് ഇടിച്ചിറങ്ങി. ഹൈസ്‌കൂൾ ജങ്ഷനു സമീപം എം.സി.റോഡിൽ താഴ്ചയിലുള്ള വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. സമീപത്തെ മുറികളിലായിരുന്നതിനാൽ വീട്ടുകാർ രക്ഷപ്പെട്ടു. ടെറസിന്റെ ഒരുഭാഗം ഭാഗികമായി തകർന്നു. ചങ്ങനാശ്ശേരിയിൽ ചുടുകട്ടയിറക്കി തിരികെ മാർത്താണ്ഡം ഭാഗത്തേക്കുപോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ആറിനായിരുന്നു സംഭവം. ലോറിയിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കില്ല.