പത്തനംതിട്ട : ഇന്ധനനിലവർധനവിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി വെള്ളിയാഴ്ച 10-ന് ജില്ലയിലെ എല്ലാ പെട്രോൾ പമ്പുകൾക്ക് മുമ്പിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും ധർണ നടത്തും.

ഡി.സി.സി.പ്രസിഡന്റ് ബാബു ജോർജിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന് യോഗത്തിലാണ് തീരുമാനം. കെ.പി.സി.സി. സെക്രട്ടറി പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, അഡ്വ. കെ.ജയവർമ, ജോർജ് മാമ്മൻ കൊണ്ടൂർ, ബാബുജി ഈശോ, ഡി.സി.സി.ഭാരവാഹികളായ റ്റി.കെ.സാജു, കെ.കെ.റോയ്സൺ, എ.സുരേഷ് കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾസലാം, വി.ആർ.സോജി, വിനീത അനിൽ എന്നിവർ പങ്കെടുത്തു.