പത്തനംതിട്ട : പെട്രോൾ-ഡീസൽ വിലവർധന നിയന്ത്രിക്കുക, 15 വർഷം പഴക്കമുള്ള ഡീസൽ വാഹനം പിൻവലിക്കണമെന്ന നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സമരം നടത്തി. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.

ബി.എസ്.എൻ.എൽ. ഓഫീസിനു മുൻപിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.വൈ.ബേബി അധ്യക്ഷത വഹിച്ചു. പ്രിയ അജയൻ,ഷിബു എന്നിവർ പ്രസംഗിച്ചു. മറ്റിടങ്ങളിൽ അഡ്വ.അബ്ദുൽ മനാഫ്, എം.വി.സഞ്ജു, ഇ.കെ.ബേബി, കെ.വൈ.ബേബി, പി.സി.ജോൺ, കെ.കെ.കമലാസനൻ, മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർഹുസൈൻ എന്നിവർ ഉദ്ഘാടനം ചെയ്തു.