റാന്നി : പഴവങ്ങാടി ഗ്രാമപ്പഞ്ചായത്തിൽ 17 വാർഡുകളിലെയും മുഴുവൻ വീടുകളിലുള്ളവർക്കും നൽകുന്നതിനുള്ള പ്രതിരോധ ഹോമിയോ ഗുളികകൾ പഴവങ്ങാടി ഹോമിയോ ആശുപത്രിയിൽ നിന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാറിന് കൈമാറി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമതി അധ്യക്ഷ സീമ മാത്യു പങ്കെടുത്തു. ഗുളികകൾ എല്ലാവാർഡിലും മുഴുവൻ ആളുകൾക്കും സന്നദ്ധ സേവാഅംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ആശപ്രവർത്തകർ, അങ്കണവാടി ജീവനക്കാർ എന്നിവർ മുഖേന വീടുകളിൽ എത്തിച്ചു നൽകുമെന്ന് പ്രസിഡന്റ് പറഞ്ഞു.