അടൂർ : ലോക്‌ഡൗൺ പ്രമാണിച്ച് അടൂർ മഹാത്മ ജനസേവനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സൗജന്യ ഭക്ഷണവിതരണം ആരംഭിച്ചു. എം.സി.റോഡിൽ നയനം തിയേറ്ററിനും മോഡേൺ വേയ്ബ്രിഡ്ജിനും ഇടയിൽ പ്രത്യേകം ക്രമീകരിച്ചിട്ടുള്ള കൗണ്ടർവഴിയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഉച്ചയ്ക്ക് 12മുതൽ ഒന്നുവരെയാണ് ഭക്ഷണവിതരണം.

അടൂർ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ അനുരാഗ് മുരളീധരൻ

ഉദ്ഘാടനം ചെയ്തു. മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രിഷീൽഡ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: 8606307770, 8606327770.