കൈപ്പട്ടൂർ : സെന്റ് ഗ്രീഗോറിയോസ് സീനിയർ സെക്കൻ‍ഡറി സ്കൂളിലെ നവീകരിച്ച കംപ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു. മലങ്കരസഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനസൗകര്യങ്ങൾ വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ പൊതുജനത്തിനും ലഭ്യമാക്കാൻ നടപടി സീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തുന്പമൺ ഭദ്രാസനാധിപൻ കുറിയാക്കോസ് മാർ ക്ളിമ്മീസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ലിേറ്റാ ജേക്കബ്, റോഷ് വി.കുറിയാക്കോസ്, ഫാ. ജിബു സി.ജോയ്‌, ജോർജ് വർഗീസ്, വി.കെ.മാത്യു, ബീനാ വർഗീസ് എന്നിവർ സംസാരിച്ചു.