പത്തനംതിട്ട : നിയമപരമായി രജിസ്റ്റർചെയ്ത് പ്രവർത്തിക്കുന്ന പട്ടികജാതി സംഘടനകൾ നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽമാത്രം ജാതി സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള നിബന്ധന സർക്കാർ ഏർപ്പെടുത്തണമെന്ന് സാംബവ മഹാസഭ ആവശ്യപ്പെട്ടു.

വ്യാജസംഘടനകൾ നൽകുന്ന സാക്ഷ്യപത്രത്തിന്റെ പേരിൽ സമുദായ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി പട്ടികജാതി സംവരണം തട്ടിയെടുക്കപ്പെടുന്നതായും നേതാക്കൾ ആരോപിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്തണം. സംസ്ഥാന പ്രസിഡന്റ് കെ.കെ.സഹദേവൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സോമൻ പാന്പായിക്കോട്, പി.സി.രാജേഷ്, ശിവൻ കദളി, കെ.കെ.രാജു, സി.സി.രാജു, കെ.കെ.ഹരിഹരൻ, എ.സച്ചിദാനന്ദൻ, എ.കെ.സച്ചിദാനന്ദൻ, എ.കെ.ശശി, പി.ആർ.കൃഷ്ണൻകുട്ടി, കെ.കെ.രാജൻ, കെ.വിജയപ്പൻ എന്നിവർ സംസാരിച്ചു.