ജനറേറ്ററുകളും കൺട്രോൾ പാനലുകളുംതകരാറിൽ
റാന്നി : പെരുനാട് ജലവിതരണ പദ്ധതിയുടെ പവ്വർ ഹൗസിൽ വെള്ളവും ചെളിയും കയറി വൻ നാശ നഷ്ടം. ജനറേറ്ററുകളും പവ്വർഹൗസിലെ കൺട്രോളിങ് പാനലുകളടക്കം എല്ലാം തകരാറിലായി. ശക്തമായ ഒഴുക്കിലെത്തിയ തടിക്കഷണങ്ങളും ചപ്പുചവറുകളുമെല്ലാം പവ്വർഹൗസിലും പരിസരത്തുമായി കിടക്കുകയാണ്.
2018-ഒാഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തിലും ഇതേപോലെ നാശനഷ്ടമുണ്ടായിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് തകരാറുകൾ പരിഹരിച്ച് വൈദ്യുതോത്പാദനം തുടങ്ങിയിട്ട് ഒരു വർഷത്തോളമാകുന്നതേയുള്ളൂ.
വെള്ളിയാഴ്ച ഉച്ചയോടെയാണ് വെള്ളം കയറിയത്. തകരാറുകൾ പരരിഹരിച്ച് വൈദ്യുതോത്പാദനം തുടങ്ങാൻ മാസങ്ങൾ വേണ്ടിവരും.