പത്തനംതിട്ട : ജില്ലയിൽ കോവിഡ് ബാധിതരായ 11പേർകൂടി മരിച്ചു. കോവിഡ് എത്തിയതിനുശേഷം ഒരു ദിവസമുണ്ടാകുന്ന ഏറ്റവും കൂടിയ മരണസംഖ്യയാണിത്. നെടുമ്പ്രം,കല്ലൂപ്പാറ, അടൂർ,കൊറ്റനാട്,മല്ലപ്പള്ളി,സീതത്തോട്,മല്ലപ്പുഴശ്ശേരി, അടൂർ, തിരുവല്ല(2), ഇരവിപേരൂർ സ്വദേശികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

വെള്ളിയാഴ്ച 1191 പേർക്കാണ് പോസിറ്റീവായത്. വ്യാഴാഴ്ചത്തെ കണക്കിൽനിന്നു കുറവുണ്ടായെങ്കിലും സ്ഥിതി ആശ്വാസകരമല്ല. രോഗികളിൽ 1156 പേരും സമ്പർക്ക ബാധിതരാണ്. അടൂർ 26, പന്തളം 54, പത്തനംതിട്ട 65, തിരുവല്ല 61, ആനിക്കാട് 32, ആറന്മുള 25, ചെന്നീർക്കര 24, ഏറത്ത് 25, ഏനാദിമംഗലം 28, ഏഴംകുളം 45, എഴുമറ്റൂർ 20, കടമ്പനാട് 23, കടപ്ര 34, കലഞ്ഞൂർ 38, കല്ലൂപ്പാറ 20, കൊടുമൺ 36, കോയിപ്രം 46, കോന്നി 37, നിരണം 30, പള്ളിക്കൽ 29, പെരിങ്ങര 24, റാന്നി 26, അങ്ങാടി 27, വെച്ചൂച്ചിറ 28 എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് പോസിറ്റീവായത്.

പുതിയ കൺടെയ്‍ൻമെന്റ് സോണുകൾ

പ്രമാടം ഗ്രാമപ്പഞ്ചായത്ത് വാർഡ് അഞ്ച് (മണക്കുഴി മുരുപ്പ്, മണക്കുഴി ജങ്‌ഷൻ, പാല ജങ്‌ഷൻ ഭാഗം), മെഴുവേലി ഗ്രാമപ്പഞ്ചായത്ത്‍ വാർഡ് 11 (ആണർകോട് - പൂകൈത കോളനി റോഡിന്റെ ഇരുവശവും, പൂകൈത കോളനി ഭാഗം മുഴുവനായും), കൊടുമൺ ഗ്രാമപ്പഞ്ചായത്ത് വാർഡ് 17, കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വാർഡ് ആറ്, പന്തളം മുനിസിപ്പാലിറ്റി വാർഡ് ഒൻപത് (എൻ.എസ്.എസ്. കോളേജിന് പുറകുവശം മുതൽ ഇളമയിൽ ഭാഗം വരെ), വാർഡ് 26 (ചിറക്കരോട്ട് തോന്നല്ലൂർ ഭാഗം).